Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.ജെ.പി മാര്‍ച്ച്‌ പിന്‍വലിച്ചു: ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

സി.ജെ.പി മാര്‍ച്ച്‌ പിന്‍വലിച്ചു: ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

Anweshanam 4 days ago

ല്‍ഹിയിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 25ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന സി.ജെ.പി മാര്‍ച്ച്‌ പിന്‍വലിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. മാര്‍ച്ച്‌ പിന്‍വലിക്കുകയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചു.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്കുമെതിരെയുള്ള എഫ്‌ഐആറുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊലപാതകം, പോക്‌സോ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലും ക്രിമിനല്‍ പശ്ചാത്തലങ്ങളിലും ഉള്‍പ്പെട്ട 2873 പ്രതികളുടെ എഫ്‌ഐആറുകള്‍ പിന്‍വലിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുന്ന കാര്യത്തിലും പോസിറ്റീവായ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, എത്ര രൂപ സഹായധനം നല്‍കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

നഷ്ടപരിഹാരത്തിന്റെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും തീരുമാനിക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. സിജെപി നേതാക്കള്‍ക്ക് നേരത്ത നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam