Dailyhunt
തൊടുപുഴ ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 12 വയസ്സുകാരി മരിച്ചു; അച്ഛനടക്കം മൂന്നുപേര്‍ക്ക് പരിക്ക്

തൊടുപുഴ ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 12 വയസ്സുകാരി മരിച്ചു; അച്ഛനടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Anweshanam 1 week ago

ടുക്കി തൊടുപുഴയില്‍ ഉറവപ്പാറ സന്ദർശിക്കാൻ എത്തിയ പെണ്‍കുട്ടി ഇടിമിന്നല്‍ ഏറ്റു മരിച്ചു. പെരുമ്പാവൂർ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന അച്ഛൻ വി എം അഫ്സലിനും (39) പരിക്കേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ് രാജ് (26), പെരുമ്പാവൂരില്‍ നിന്ന് എത്തിയ ഒരു കുടുംബം എന്നിവർക്കും പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മിസ്റിയെ മാത്രം രക്ഷിക്കാൻ ആയില്ല.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. അവധി ആഘോഷിക്കാൻ തൊടുപുഴയില്‍ എത്തിയതായിരുന്നു കുടുംബം. തൊടുപുഴയില്‍ നടക്കുന്ന സമ്മർ ഫസ്റ്റ് കാണാൻ എത്തിയ ഇവർ പിന്നീട് ഉറവപ്പാറ സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മലയുടെ മുകളില്‍ അത് ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതോടെ താഴെക്കിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അഫ്സലിനും മിസ്രിയക്കും മിന്നല്‍ ഏല്‍ക്കുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഗോകുലിനും മിന്നലേറ്റത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam