Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു | Landslide in Uttarakhand; traffic on the Badrinath National Highway completely halted

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു | Landslide in Uttarakhand; traffic on the Badrinath National Highway completely halted

Anweshanam 2 weeks ago

ത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാത, ജോഷിമഠ്-മാർവാരി റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

റോഡിനുണ്ടായ കേടുപാടുകള്‍ കാരണം, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ വൻ പ്രളയത്തെത്തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് 160 പേർ മരിക്കുകയും, 133 ഇന്ത്യക്കാരുള്‍പ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളെ കാണാതാവുകയും ചെയ്തിരുന്നു. കുടുങ്ങി കിടക്കുന്ന 36 മലയാളികള്‍ സുരക്ഷിതരാണ്. രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേന ഉടൻ നേപ്പാളിലേക്ക് തിരിക്കും. ഭക്ഷണവും വസ്ത്രവും മരുന്നുകളും ഉള്‍പ്പടെ വഹിച്ചുകൊണ്ടുള്ള ചരക്ക് വിമാനങ്ങള്‍ ദുരന്തബാധിത സ്ഥലങ്ങളില്‍ എത്തി. ബിഹാറിലും യുപിയിലും നദീതീരങ്ങളില്‍ ജാഗ്രത തുടരുകയാണ്.ബിഹാറില്‍ അയ്യായിരം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സാഹചര്യം മുൻകൂട്ടി കണ്ട് NDRF സംഘവും ബിഹാറില്‍ എത്തി.

Story Highlights : Landslide in Uttarakhand; traffic on the Badrinath National Highway completely halted

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam