Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"വലിയ വിവാഹത്തിന് മുൻപ് ഒരു കൊച്ചു വിവാഹം"; രജിസ്റ്റര്‍ മാര്യേജിന്റെ ചിത്രങ്ങളുമായി നിലീൻ സാന്ദ്ര!

"വലിയ വിവാഹത്തിന് മുൻപ് ഒരു കൊച്ചു വിവാഹം"; രജിസ്റ്റര്‍ മാര്യേജിന്റെ ചിത്രങ്ങളുമായി നിലീൻ സാന്ദ്ര!

Anweshanam 1 week ago

വിവാഹത്തിന് മുന്നോടിയായി നടന്ന രജിസ്റ്റർ മാര്യേജിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടി നിലീൻ സാന്ദ്ര. 'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധേയയായ നിലീൻ, സംവിധായകൻ ശ്യാമിൻ ഗിരീഷുമായാണ് വിവാഹിതയായത്.

2017 മുതല്‍ നിലീന്റെ സുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്റെ വിവാഹചിത്രങ്ങള്‍ നിലീൻ ഇൻസ്റ്റഗ്രാമില്‍ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.

''വലിയ വിവാഹാഘോഷങ്ങള്‍ക്ക് മുൻപേ, ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു. സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഞങ്ങളുടെ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യേണ്ടിയിരുന്നതിനാല്‍, ഈയൊരു ചടങ്ങ് ഞങ്ങള്‍ക്ക് ആദ്യം തന്നെ നടത്തേണ്ടതുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ ചിന്തിച്ചു… ആ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് മാലകള്‍ പരസ്പരം മാറി കുറച്ച്‌ സന്തോഷം കൂടി പങ്കുവച്ചുകൂടാ? വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം.''-ചിത്രങ്ങള്‍ പങ്കുവച്ച്‌ നിലീന്റെ വാക്കുകള്‍.

വിവാഹചിത്രങ്ങള്‍ പങ്കുവച്ച്‌ നിലീൻ കുറിച്ചതിങ്ങനെ:''എന്റെ ബാക്കി ജീവിതം മുഴുവൻ ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്നതില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ട്. ഇപ്പോഴും ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഇപ്പോഴും ഒരു കിറുക്കിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. 2017-ല്‍ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങള്‍ക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല… വർഷങ്ങള്‍ക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്.''

സംഗീത് പ്രതാപ് നായകനാകുന്ന ‘ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്. നിലീൻ സാന്ദ്രയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീൻ സാന്ദ്രയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam