Dailyhunt
വിനോദ യാത്രയ്ക്കിടെ ബാവലി പുഴയില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

വിനോദ യാത്രയ്ക്കിടെ ബാവലി പുഴയില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Anweshanam 0 months ago

വിനോദ യാത്രയ്ക്കിടെ ബാവലി പുഴയില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്.

ബാവലിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു സംഘം.

മൃതദേഹങ്ങള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam