Dailyhunt
വിഷുവിന് ഒരുക്കാം രുചിയൂറും വിഷുക്കട്ട

വിഷുവിന് ഒരുക്കാം രുചിയൂറും വിഷുക്കട്ട

Anweshanam 4 days ago

വിഷുവിന് തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഏറെ സവിശേഷമാണ് വിഷുക്കട്ട. വടക്കൻ മലബാറിലും മധ്യകേരളത്തിലുമാണ് ഈ വിഭവം പ്രചാരത്തിലുള്ളത്.

പുതുവർഷത്തിന്റെ തുടക്കത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി തയ്യാറാക്കുന്ന ഈ വിഭവത്തിലെ ചേരുവകള്‍ ഉണക്കലരിയും തേങ്ങാപ്പാലുമാണ്.

ചേരുവകള്‍

ഉണക്കലരി- 2 കപ്പ്
ചിരകിയ നാളികേരം - 2കപ്പ്
ജീരകം - 1 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് - രണ്ട് നുള്ള്
ഉപ്പ് - പാകത്തിന്
നെയ്യ്- 2 ടീസ്പൂണ്‍
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിരകിയ നാളികേരത്തില്‍ നിന്ന് ഒന്നാം പാല്‍ കട്ടിയില്‍ പിഴിഞ്ഞെടുക്കണം. ശേഷം പിഴിഞ്ഞെടുത്ത നാളികേരത്തില്‍ ചൂടുവെള്ളം ചേർത്ത് രണ്ടാം പാല്‍ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് ഉണക്കലരി ചേർത്ത് വേവിക്കാം. വെന്തു കഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവ ചേർത്ത് കട്ടയാവുന്നത് വരെ ഇളക്കുക. കട്ടയായി കഴിഞ്ഞാല്‍ എണ്ണ പുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കാം. നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മുകളില്‍ വിതറിയ ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച്‌ കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam