Dailyhunt
യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും: വിഡി സതീശൻ

യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും: വിഡി സതീശൻ

Anweshanam 3 weeks ago

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സംസ്ഥാനത്തുടനീളം ദൃശ്യമാകുന്ന വോട്ടർമാരുടെ നീണ്ട നിര ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും പ്രബുദ്ധരായ കേരളീയർ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പലർക്കും പോസ്റ്റല്‍ വോട്ടുകള്‍ ലഭ്യമാകാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച പറ്റിയതായും അദ്ദേഹം ആരോപിച്ചു. പറവൂർ കേസരി ഗവ. കോളജില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam