തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതി വീട്ടില്‍വച്ച് പ്രസവിച്ച കുഞ്ഞ് മരിച്ചു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഗര്‍ഭം അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ അവശ നിലയിലായിരുന്നുവെന്നും കഠിനമായ വയറുവേദനയുണ്ടെന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു. മുറിയില്‍ രക്തക്കറ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു. 21 വയസ്സുകാരിയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുഞ്ഞിന്റെ ദേഹത്തെ മുറിവുകളാണ് പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. കാട്ടാക്കട പോലീസ് ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

