Tuesday, 03 Aug, 3.29 pm Asiaville Malayalam

ഹോം
രോഹിത്തിന് തിളങ്ങാനായാല്‍ ഇന്ത്യ ഇം​ഗ്ലണ്ടിനെ മലര്‍ത്തിയടിക്കും

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്ബരക്ക് നാലാം തീയ്യതി തുടക്കമാവുകയാണ്. ഇപ്പോള്‍ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച്‌ പ്രവചനങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

രോഹിത് ശര്‍മ എല്ലാ മത്സരവും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിതിന്റെ മികച്ച പര്യടനമായിരിക്കും ഇതെന്നാണ് കരുതുന്നത്. അവന് തിളങ്ങാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിക്കും. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ അടിത്തറ ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും. നെഹ്‌റ പറയുന്നു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കാണ് ആദ്യ ടെസ്റ്റില്‍ മുഖ്യ പരിഗണന. ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ പിച്ചുകളിലാണ് കൂടുതല്‍ പേസിന്റെ ആവശ്യം വരുന്നത്. ഇവിടെ പ്രതീക്ഷിക്കുന്ന അത്ര ടേണ്‍ ലഭിക്കാറില്ല. എല്ലാ പിച്ചിലും സ്വിങ് ലഭിക്കുമെന്നും കരുതരുത്. നെഹ്‌റ ചൂണ്ടിക്കാട്ടുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Asiaville Malayalam
Top