Tuesday, 04 Aug, 1.59 pm Asiaville Malayalam

ഹോം
വാഹനത്തെ ഒരു സംഘം പിന്തുടര്‍ന്നു, വധഭീഷണിക്ക് പിന്നാലെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കലാഭവന്‍ സോബി ജോര്‍ജ്

വധഭീഷണിക്ക് പിന്നാലെ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കലാഭവന്‍ സോബി. തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്ന് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലിയില്‍വെച്ച്‌ ഒരു സംഘം വാഹനത്തിന് മുന്നില്‍ അക്രമിക്കാനെന്ന പോലെ നിന്നെന്നും വാഹനം വെട്ടിച്ച്‌ മാറ്റിയാണ് രക്ഷപ്പെട്ടതെന്നുമാണ് സോബി അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് സോബിയുടെ ആരോപണം. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ച കഴിഞ്ഞ് പോകുമ്ബോഴായിരുന്നു ഈ ആക്രമണ ശ്രമം നടന്നത്. ഇതിന് സമീപത്തുളള പ്രദേശം കണ്ടെയിന്‍മെന്റ് സോണായിരുന്നതിനാല്‍ ആരും ഉണ്ടായിരുന്നില്ലെന്നും സോബി പറയുന്നു.

കോലഞ്ചേരിയില്‍ 75കാരിക്ക് ക്രൂര പീഡനം: മൂന്നുപേര്‍ കസ്റ്റഡിയില്‍, നിര്‍ഭയക്ക് സമാനമെന്ന് ഡോക്ടര്‍മാര്‍, ദേഹം മുഴുവന്‍ മുറിവെന്ന് മകന്‍

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ​ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ സോബി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വധഭീഷണി ലഭിച്ചതായി ഇദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐയ്ക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ സോബിക്ക് ലഭിച്ച വധഭീഷണി. കഴിഞ്ഞ ദിവസം നടന്ന സംഭവം വധഭീഷണിയുമായി ബന്ധപ്പെട്ടതാണെന്നും സോബി പറയുന്നു. ഇസ്രായേലിലുള്ള ഒരു കോതമംഗലം സ്വദേശിക്ക് ഇതില്‍ പങ്കുണ്ടെന്നും ഇയാളെക്കുറിച്ച്‌ തന്റെ അഭിഭാഷകനോടും ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാലിനോടും പറഞ്ഞിട്ടുണ്ടെന്നും സോബി അറിയിച്ചു. സിബിഐക്ക് മൊഴി കൊടുക്കാന്‍ താനുണ്ടാകില്ല. അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അഭിഭാഷകര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സോബി പറയുന്നു.

PSC നിയമനം: കണക്കുകള്‍ കളളം പറയില്ലെന്ന് രാജേഷിന്റെ വിശദീകരണ വീഡിയോ, ലഭിച്ചത് 77,000 ഡിസ് ലൈക്ക്; വിമര്‍ശനങ്ങളുമായി ഉദ്യോ​ഗാര്‍ത്ഥികള്‍

ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് പറഞ്ഞ സോബി കഴിഞ്ഞദിവസം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍പ്പെടുന്നതിന് മുമ്ബ് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നുവെന്നും അപകടസ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടതായും സോബി വെളിപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Asiaville Malayalam
Top