Thursday, 09 Jul, 4.20 pm Asiaville Malayalam

ഹോം
വിജയ് സേതുപതിക്ക് മാത്രം എത്ര പടങ്ങള്‍!, ഇത്തവണ തു​ഗ്ലക് ദര്‍ബാറിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍

വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ ആവശത്തോടെ കാത്തിരിക്കുന്ന ചിത്രം തുഗ്ലക് ദര്‍ബാറിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതിക്കൊപ്പം നടിമാരായ അതിഥി റാവു ഹൈദരി, മഞ്ജിമ മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ സേതുപതി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. 96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയ് സേതുപതിക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യും.

ഈ വര്‍ഷം വിജയ് സേതുപതിയുടേതായി മാസ്റ്റര്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയോ റിലീസിന് തയ്യാറെടുക്കുകയോ ചെയ്ത് അണിയറയിലുണ്ട്. ലാഭം, യാദും ഊരേ യാവരും കേളിര്‍, മുത്തയ്യ മുരളീധരനായി വേഷമിടുന്ന ചിത്രം, 41 ന്റെ റീമേക്ക്, കാ പെ രണസിങ്ക, ഉപ്പെണ്ണ'യുടെ തമിഴ് പതിപ്പ്, അല്ലു അര്‍ജുന്റെ 20 ാമത്തെ പടത്തിലെ വില്ലന്‍ റോള്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. തമിഴിലും തെലുങ്കിലുമായി രണ്ട് സൂപ്പര്‍ താര ചിത്രങ്ങളിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്.

കരിയറില്‍ നായകനായി തിളങ്ങി നില്‍ക്കുമ്ബോള്‍ തന്നെ വില്ലനായി മുമ്ബും സൂപ്പര്‍ താര ചിത്രങ്ങളില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പേട്ട സിനിമയിലും വില്ലനായിരുന്നു അദ്ദേഹം. അതിനു മുമ്ബ് ചെക്കാ ചിവന്ത വാനം എന്ന മണിരത്‌നം ചിത്രത്തിലും അദ്ദേഹം വില്ലനായിരുന്നു. 96 പോലുള്ള സോളോ ഹിറ്റുകളുണ്ടെങ്കിലും അതിനൊപ്പം മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ വില്ലനായും സഹനടനായും പ്രത്യക്ഷപ്പെടന്‍ വിജയ് സേതുപതി ഒരു മടിയും കാണിക്കാറില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Asiaville Malayalam
Top