Thursday, 29 Oct, 9.26 pm അഴിമുഖം

കായികം
ഐപിഎല്ലില്‍ അത്ഭുതപ്പെടുത്തിയ താരം ആരെന്ന് വെളിപ്പെടുത്തി ബെന്‍ സ്റ്റോക്‌സ്

ഐപിഎല്ലില്‍ രാജ്‌സ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരമാണ് ഇംഗ്ലീഷ് താരമായ ബെന്‍ സ്റ്റോക്‌സ്. ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങളുടെ അവസാനമാണ് താരം ടൂര്‍ണമെന്റില്‍ കളിച്ചു തുടങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി സ്റ്റോക്‌സ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.

മലയാളി താരം സഞ്ജു സാംസണൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് സ്റ്റോക്‌സ് രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്. ഇപ്പോള്‍ ഈ സീസണില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കളിക്കാരനെ കുറിച്ച്‌ പറയുകയാണ് താരം. രാജസ്ഥാന്‍ താരം രാഹുല്‍ തിവാട്ടിയ ആണ് സീസണിലെ ബെന്‍ സ്‌റ്റോക്‌സിന്റെ പ്രിയപ്പെട്ട താരം. ടി20 ക്രിക്കറ്റില്‍ തന്റെ പ്രതിഭ എന്താണെന്ന് തിവാട്ടിയ ഇത്തവണ ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു.

സത്യസന്ധമായി പറഞ്ഞാല്‍ തിവാട്ടിയ വെറുമൊരു ലെഗ് സ്പിന്നറാണെന്നാണ് ഞാനും കരുതിയിരുന്നത്. പക്ഷെ ബാറ്റ് കൊണ്ട് തനിക്ക് അത്ഭുതങ്ങള്‍ കാട്ടാനാകുമെന്ന് തിവാട്ടിയ തെളിയിച്ചു. ഈ സീസണില്‍ ഏറ്റവും അസ്വദിച്ച്‌ കണ്ടത് തിവാട്ടിയയുടെ കളിയാണെന്നും സ്റ്റോക്‌സ് പറഞ്ഞു. കരിയറില്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ഓസ്‌ട്രേലിയയുടെ പീറ്റര്‍ സിഡിലാണെന്നും സ്റ്റോക്‌സ് പറഞ്ഞു. 2013ല്‍ ഓസ്‌ട്രേലിയയെ നേരിട്ടപ്പോള്‍ കഠിനാധ്വാനിയായ സിഡിലിനെ നേരിടുക ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും സ്റ്റോക്‌സ് വ്യക്തമാക്കി. തന്റെ ടിമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നതാരം എ ബി ഡിവില്ലിയേഴ്‌സ് ആണെന്നും സ്റ്റോക്‌സ് പറഞ്ഞു.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Azhimukham
Top