Monday, 14 Jun, 1.55 pm അഴിമുഖം

കേരളം
തിരുവനന്തപുരത്ത് പൊലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു

തിരുവനന്തപുരത്ത് പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കോവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് വിഡ് മുന്നണിപ്പോരാളികള്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് തിരിച്ചടിയാകുകയാണ്.

കോവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും തിരക്കിട്ട ദൗത്യങ്ങളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പരിശോധന മുതല്‍ രാത്രികാല പെട്രോളിം​ഗ് ഉള്‍പ്പെടെയുള്ളവ ശക്തമാക്കിയത് പൊലീസുകാരുടെ ജോലി ഭാരവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. .


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Azhimukham
Top