Dailyhunt
ആഭരണ പ്രേമികള്‍ക്ക് നെഞ്ചിടിപ്പ്; സ്വര്‍ണവിലയില്‍ വൻ തിരിച്ചുകയറ്റം

ആഭരണ പ്രേമികള്‍ക്ക് നെഞ്ചിടിപ്പ്; സ്വര്‍ണവിലയില്‍ വൻ തിരിച്ചുകയറ്റം

B4blaze Malayalam 0 months ago

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡുകള്‍ ഭേദിച്ച്‌ വീണ്ടും കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളം സ്വർണവിലയില്‍ നേരിയ കുറവും ആശ്വാസകരമായ ഇടിവും രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഇന്ന് വിപണി തുറന്നപ്പോള്‍ വിലയില്‍ വൻ തിരിച്ചുകയറ്റമാണ് ഉണ്ടായത്.

ഗ്രാമിന് 180 രൂപ വർധിച്ച്‌ 13,835 രൂപയിലെത്തിയതോടെ, ഒരു പവൻ സ്വർണത്തിന്റെ വില കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 1.10 ലക്ഷം പിന്നിട്ട് 1,10,680 രൂപ എന്ന സർവ്വകാല ഉയരത്തിലെത്തി.

ഇറാൻ-ഇസ്രായേല്‍ സംഘർഷം ഉള്‍പ്പെടെയുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ആഗോള വിപണിയില്‍ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചതാണ് കേരളത്തിലും വില കുതിച്ചുയരാൻ കാരണമായത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായ ഈ വൻ വർധനവ്, വിവാഹ സീസണിലേക്ക് കടക്കുന്ന സാധാരണക്കാർക്കും ആഭരണ പ്രേമികള്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച്‌ വിലയില്‍ മാറ്റമുണ്ടാകാനാണ് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam