Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അങ്കമാലി ഡയറീസിലെ വര്‍ക്കി വിവാഹിതരാവുന്നു, വധു നടി റോഷ്ണ ആന്‍ റോയ്

അങ്കമാലി ഡയറീസിലെ വര്‍ക്കി വിവാഹിതരാവുന്നു, വധു നടി റോഷ്ണ ആന്‍ റോയ്

B4blaze Malayalam 5 years ago

നിരവധി താരങ്ങള്‍ വിവാഹിതരായ വര്‍ഷം ആയിരുന്നു ഇത്, ലോക്ക് ഡൗണ്‍ കാലത്തും നിരവധി താരങ്ങള്‍ വിവാഹിതരായി, വീണ്ടും ഒരു താരവിവാഹം വന്നെത്തിയിരിക്കുകയാണ്. ഒരു ആഡാറ് ലൗവിലൂടെ ശ്രദ്ധേയയായ റോഷ്ണ ആന്‍ റോയും അങ്കമാലി ഡയറീസിലസൂടെ ശ്രദ്ധിക്കപ്പെട്ട കിച്ചു ടെല്ലസുമാണ് വിവാഹിതരാവുന്നത്.

തങ്ങള്‍ വിവാഹിതരാകുന്ന കാര്യം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്‌ത ഒരു അടാര്‍ ലൗവില്‍ സ്നേഹ എന്ന അദ്ധ്യാപികയുടെ വേഷത്തില്‍ കൂടിയാണ് റോഷ്ന ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് സുല്‍, ധമാക്ക, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ പോത്ത് വര്‍ക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു ടെല്ലാസ് അവതരിപ്പിച്ചത്.

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ അതിഥി വേഷത്തിലുമെത്തി, വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച്‌ ഒരു പദ്ധതിയുണ്ട്", വിവാഹക്കാര്യം അറിയിച്ചുകൊണ്ട് റോഷ്‍ന എന്നാണ് റോഷ്‌ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam