Wednesday, 22 Jul, 9.48 am B4 മലയാളം

ഫിലിം ന്യൂസ്
അതെന്നെ വല്ലാതെ തളര്‍ത്തി; അയാളെ ഞാന്‍ വെറുതെ വിടില്ല !! കോട്ടയം എസ്പിക്ക് പരാതി നല്‍കി വീണ നായര്‍

സിനിമകളില്‍ കൂടിയും സീരിയലില്‍ കൂടിയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ താരമാണ് വീണ നായര്‍, ബിഗ്‌ബോസ് രണ്ടാം സീസണില്‍ വീണ എത്തിയിരുന്നു, ഷോയുടെ രണ്ടാം സീസണില്‍ അമ്ബതു ദിവസങ്ങള്‍ വീണ പങ്കിട്ടിരുന്നു, കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം കമെന്റിട്ട ആള്‍ക്കെതിരെ വീണ രംഗത്ത് എത്തിയിരുന്നു. ജോണ്‍സണ്‍ തോമസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് മോശം കമന്റ് വന്നത്. ഇയാള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.'ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്ബോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും' എന്ന് കമന്റെ കണ്ടതിന് പിന്നാലെ വീണ നായര്‍ പ്രതികരിപ്രതികരിച്ചു.

ഫേസ്ബുക്ക് ഐടിയുടെ സ്ക്രീന്‍ ഷോട്ട് ഇട്ടാണ് വീണ ഇതിനെതിരെ പ്രതികരിച്ചത്, പിന്നാലെ കോട്ടയം എസ്പിക്ക് വീണ പരാതി നല്‍കി, എസ്പിക്ക് നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടും വീണ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കോട്ടയത്തെ എസ്പി ജയദേവന്‍ സാറുമായി താന്‍ സംസാരിച്ചു എന്നും ഇതിനു എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കി തരാം എന്ന് എസ്പി പറഞ്ഞു എന്നും വീണ ഫേസ്ബുക്കില്‍ കുറിചു.

Lets see...കോട്ടയം sp ജയദേവന്‍ സാര്‍.അദ്ദേഹത്തോട് സംസാരിച്ചു.. .വിശ്വാസമുണ്ട്.. ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന്.

Gepostet von Veena Nair am Sonntag, 19. Juli 2020

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: B4Blaze Malayalam
Top