Share
Tweet
Share
Share
നടി നര്‍ത്തകി എന്നീ മേഖലകളില്‍ ഏറെ പ്രശസ്തയാണ് ഷംന കാസിം, മലയാളത്തിലും അന്യ ഭാഷകളിലും താരം സജീവമാണ്, അഭിനയത്തേക്കാള്‍ നൃത്തത്തിലൂടെ ആണ് ഷംന ഏറെ ശ്രദ്ധിക്കപ്പെട്ടത്, ഇടയ്ക്കിടക്ക് മേക്ക് ഓവര്‍ നടത്തി ഷംന എത്താറുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും അതിനു താരം നല്‍കിയ തലക്കെട്ടുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
Shamna Kasim Images
കിടിലന്‍ ലുക്കില്‍ ഉള്ള തന്റെ മനോഹരമായ ചിത്രമാണ് ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വളരെ സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഇതുവരെ അധികമാരും പരീക്ഷിക്കാത്ത ഒരു ഫ്യൂഷന്‍ ഡ്രസ്സ് കോമ്ബിനേഷനാണ് ഷംന ഈ ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. "ആഹാരം പോലെ തന്നെ ഇടയ്ക്കിടെ നമ്മള്‍ മാറ്റി പരീക്ഷിക്കേണ്ട വേറെ ചിലതും ഉണ്ട്. അതിലൊന്നാണ് ഫാഷന്‍." എന്നാണ് ഷംന ചിത്രത്തിന് നല്‍കിയ അടിക്കുറുപ്പ്. മികച്ച അഭിപ്രായങ്ങള്‍ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷണം എന്തായാലും വിജയിച്ചു എന്നാണ് ആരാധകരില്‍ കൂടുതല്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ ഷംന പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച അഭിപ്രായങ്ങള്‍ ആണ് ലഭിക്കാറുള്ളത്.
ചിത്രങ്ങള്‍ കാണാം
Shamna Kasim Photoshoot 1
Shamna Kasim Photoshoot 2
Shamna Kasim Photoshoot 3
Shamna Kasim Photoshoot 4
Shamna Kasim Photoshoot 5
Shamna Kasim Photoshoot 6
Shamna Kasim Photoshoot 7
Shamna Kasim Photoshoot 8
Shamna Kasim Photoshoot 9
മാഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഷംന കാസ്സിം. മലയാളത്തില്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചെങ്കിലും താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാള്‍ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക. നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴില്‍ അവതരിപ്പിക്കാന്‍ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താന്‍ നല്ല ഒരു നര്‍ത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാള്‍ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
Related Items: Share Tweet Share Share Email

