Thursday, 29 Oct, 5.31 am B4 മലയാളം

ഫിലിം ന്യൂസ്
എന്റെ റിയല്‍ ആന്‍ഡ് റീല്‍ ഹീറോസ്, ജീവിതത്തിലെയും സീരിയലിലെയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സോനു രതീഷ്

Share

Tweet

Share

Share

Email

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോള്‍ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളില്‍ ഇതൊനൊടകം സോനു അഭിനയിച്ച്‌ കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. വില്ലത്തി വേഷത്തില്‍ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്, സോനുവിന്റെ വില്ലത്തി വേഷം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ സീ കേരളത്തിലെ സുമംഗലി ഭവയില്‍ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു എത്തിയത്, വളരെ മികച്ച അഭിനയമാണ് സോനു അതില്‍ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാന്‍ സോനുവിന് സാധിച്ചു. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്.

ഇപ്പോള്‍ താരം പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. 'എന്റെ റിയല്‍ ആന്‍ഡ് റീല്‍ ഹീറോസ്', എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്കുവച്ചത്. ജീവിതത്തിലെയും സ്‌ക്രീനിലെയും നായകന്മാര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് സോനു പങ്ക് വച്ചത്, 2017 ഓഗസ്റ്റ് 31നു ഗുരുവായൂരില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

സോനു ബാംഗ്ലൂരില്‍ പഠിക്കുമ്ബോള്‍ ഇരുവരും തമ്മില്‍ അടുപ്പത്തില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം നടത്തുക ആയിരുന്നു. പാരമ്ബര്യ ചടങ്ങുകളോടെ ആന്ധ്രാ പ്രദേശിലാണ് ഇരുവരുടെയും മോതിരമിടല്‍ നടന്നത്. തുടര്‍ന്ന് ആഗസ്റ്റില്‍ ഇരുവരും വിവാഹിതരായി.

Related Items: Share Tweet Share Share Email

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: B4Blaze Malayalam
Top