ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ജറുസലമിലെ ഹദസ്സ ഐൻ കെരെം (Hadassah Ein Kerem) മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയത്.
ഔദ്യോഗിക വിശദീകരണമനുസരിച്ച് ദന്തചികിത്സയുടെ (Dental treatment) ഭാഗമായാണ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇസ്രയേലി മാധ്യമങ്ങളില്‍ നെതന്യാഹുവിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. 76-കാരനായ നെതന്യാഹുവിന്റെ മുൻകാല ആരോഗ്യവിവരങ്ങള്‍ ഒളിച്ചുവെക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് പുതിയ ആശുപത്രി വാസമെന്നതും ശ്രദ്ധേയമാണ്.

