Saturday, 26 Sep, 1.42 pm B4 മലയാളം

ഫിലിം ന്യൂസ്
ഇത് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി, ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍

യൂട്യൂബില്‍ കൂടി സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടില്‍ കയറി കായികമായി നേരിട്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും, സ്ത്രീകളെ കുറിച്ച്‌ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ഇയാള്‍ക്കെതിരെ കരിയോയില്‍ പ്രയോഗവും ഇവര്‍ നടത്തി. അവസാനം ഇവര്‍ കൊണ്ട് മാപ്പും പറയിപ്പിച്ചു. റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു, ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സമൂഹമാധ്യമങ്ങളിലൂടെ ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള ധാര്‍ഷ്ഠ്യത്തിനുള്ള മറുപടിയാണിതെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതി

വിഷയം: Dr. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ സംബന്ധിച്ച്‌ സമര്‍പ്പിക്കുന്ന പരാതി.

സര്‍, എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച്‌ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. 14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം, തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.

സമുന്നതയായ ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവില്‍ മുഴുവന്‍ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീര്‍ക്കുകയുമാണ്.‍ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ എസ് ആര്‍ ടി സി കക്കൂസ് പോലെ ആണെന്നും അവര്‍ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്ബതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നത്. മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളില്‍ അമ്മയുടെ കഴപ്പ് മാറ്റാന്‍ മകന്‍ രതിമൂര്‍ച്ഛ നല്‍കിയ മകന്‍ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.

ഈ വീഡിയോകള്‍ ഒക്കെതന്നെ രണ്ട് ലക്ഷത്തില്‍ അധികം ആള്‍ക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളര്‍ന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കള്‍ ആയി മാത്രമായിരിക്കും. സമൂഹീക വിപത്തായ ഇത്തരം വീഡിയോകള്‍ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.ഈ വീഡിയോകള്‍ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.

https://www.facebook.com/sreelakshmi.arackal/videos/3470185533095202/?__tn__=%2CO-R

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: B4Blaze Malayalam
Top