Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജോഷി മാത്യുവിന്റെ 'ദൈവത്താൻകുന്ന്' നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു

ജോഷി മാത്യുവിന്റെ 'ദൈവത്താൻകുന്ന്' നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു

'ബ്ലാക്ക് ഫോറസ്റ്റ്', 'അങ്ങു ദൂരെ ഒരു ദേശത്ത്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന 'ദൈവത്താൻകുന്ന്' നാളെ തിയറ്ററുകളിലെത്തുന്നു.

കാലങ്ങളായി മനുഷ്യർ വിശ്വസിച്ചുപോരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, പൈതൃക സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സോമ ക്രിയേഷൻസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ദിനേശ് പ്രഭാകറാണ് നായകനാകുന്നത്. അദ്ദേഹത്തോടൊപ്പം സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ശ്രീ പാർവതിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രാജേഷ് പീറ്റർ (ഛായാഗ്രഹണം), വി സാജൻ (എഡിറ്റിംഗ്), മോഹൻ സിതാര (സംഗീതം), ബിജിബാല്‍ (പശ്ചാത്തല സംഗീതം), പട്ടണം റഷീദ്, പട്ടണം ഷാ (മേക്കപ്പ്) എന്നിവരാണ് ചിത്രത്തിന്റെ പ്രധാന സാങ്കേതിക അണിയറപ്രവർത്തകർ. നാട്ടറിവുകളുടെയും വിശ്വാസങ്ങളുടെയും പശ്ചാത്തലത്തില്‍ എത്തുന്ന ഈ കുടുംബചിത്രം പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam