
Share
Tweet
Share
Share
പ്രേക്ഷകരുടെ പ്രിയതാരകുടുംബമാണ് മല്ലികാസുകുമാരന്റേത്, മല്ലികയ്ക്കും സുകുമാരനും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു, പിന്നീട് കുടുംബത്തിലേക്ക് എത്തിയ മൂത്തമരുമകളും സിനിമയില്‍ നിന്നും തന്നെ ആയിരുന്നു, ഇപ്പോള്‍ രണ്ടാമത്തെ മകള്‍ സുപ്രിയയും സിനിമ നിര്‍മ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്, പേരക്കുട്ടികളും ഇപ്പോള്‍ സിനിമയിലേക്ക് കാലെടുത്തു വെച്ചു,
ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന നല്ലൊരു പാട്ടുകാരി ആണ്, മഞ്ജുവാരിയറും ഇന്ദ്രജിത്തും അഭിനയിച്ച ചിത്രത്തില്‍ ലാലേട്ടാ എന്ന പ്രാര്‍ത്ഥന പാടിയ പാട്ട് വളരെ ഹിറ്റായിരുന്നു, ഇപ്പോള്‍ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് താരപുത്രീ, സോഷ്യല്‍ മീഡിയയില്‍ പ്രാര്‍ത്ഥനയും നക്ഷത്രയും വളരെ സജീവമാണ് ഇരുവര്‍ക്കും നിരവധി ആരാധകരും ഉണ്ട്.
ഇന്ന് പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ആയിരുന്നു, പാത്തുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിരയിരിക്കുകയാണ് എല്ലാവരും. പ്രാര്‍ത്ഥനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പൂര്‍ണിമയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ, ജന്മദിനാശംസകള്‍," എന്നാണ് പൂര്‍ണിമ കുറിക്കുന്നത്.പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകള്‍ക്ക് ആശംസകളുമായി ഗീതു മോഹന്‍ദാസും എത്തിയിട്ടുണ്ട്. "ഹാപ്പി സ്വീറ്റ് 16 ഡോള്‍," എന്നാണ് ഗീതുവിന്റെ ആശംസ.
പ്രാര്‍ത്ഥനയുടെ പാട്ടുകളും ഗിത്താര്‍ വായനയും ഡബ്മാഷും ഒക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. മലയാളത്തില്‍ ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.
Related Items: indrajith, poornima indrajith, prarthana indrajith, prithviraj
Share Tweet Share Share Email
Recommended for you