Share
Tweet
Share
Share
തെന്നിന്ത്യന്‍ താരം കാജല്‍ നാളെ വിവാഹിതയാകുകയാണ്, പ്രമുഖ വ്യവസായി ഗൗതം കിച്ചൂലു ആണ് കാജലിന്റെ വരന്‍, വിവാഹം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വളരെ ലളിതമായിട്ടാണ് താര വിവാഹം നടക്കുക. വിവാഹം ലളിതമായിട്ടാണെങ്കിലും ചടങ്ങുകള്‍ ആഘോഷമാക്കുകയാണ് താരം കുടുംബം.കാജലിന്റെ ഹാല്‍ദി ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മഞ്ഞ ഡ്രെസ്സില്‍ വളരെ മനോഹരി ആയിട്ടാണ് കാജല്‍ എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ മെഹന്തി ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് നടി രംഗത്തെത്തിയിരുന്നു.
മഞ്ഞ നിറത്തിലുളള വസ്ത്രവും പൂക്കള്‍ കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹല്‍ദി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങ സിനിമ കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാവുന്നുണ്ട്. ഒരു ചിത്രത്തില്‍ ചിത്രത്തില്‍, പരമ്ബരാഗത പുഷ്പ ആഭരണങ്ങള്‍ ധരിച്ച് കാജലിനെ കാണാം. മറ്റൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്ന നടിയെയാണ് കാണുന്നത്.
താന്‍ വിവാഹിതയാകുന്ന കാര്യം കാജല്‍ തന്നെയാണ് പുറത്തു വിട്ടത്, വിവാഹ ക്ഷണക്കത്ത് പങ്കുവെച്ച് കൊണ്ടാണ് താന്‍ വിവാഹിതയാകുന്ന കാര്യം കാജല്‍ എല്ലാവരെയും അറിയിച്ചത്, താരത്തിന് വിവാഹ ആശംസകള്‍ താരങ്ങള്‍ എല്ലാം എത്തിയിട്ടുണ്ട്. നടി തമന്നയും കാജലിന് വിവാഹ ആശംസ നേര്‍ന്നെത്തിയിരുന്നു.
Related Items: kajal agarwal
Share Tweet Share Share Email
Recommended for you

