Share
Tweet
Share
Share
പ്രണയത്തിനു അതിര്‍വരമ്ബുകള്‍ ഇല്ല എന്ന് വ്യക്തമാക്കുന്ന സീരിയല്‍ ആണ് സീ കേരളത്തിലെ നീയും ഞാനും, പ്രണയിക്കാന്‍ പ്രായം ഒരിക്കലും ഒരു തടസമല്ല എന്നാണ് സീരിയലിന്റെ പ്രമേയം തന്നെ, ഇരുപത് വയസുള്ള ശ്രീലക്ഷ്മിയെ പ്രണയിക്കുന്ന നാല്പത്തി രണ്ടുകാരന്റെ കഥയാണ് സീരിയല്‍ പറയുന്നത്, അതിലെ നാല്പത്തിരണ്ടുകാരന്‍ രവി വര്‍മ്മന്‍ ആയി എത്തുന്നത് സിനിമ സീരിയല്‍ താരം ഷിജു എആര്‍ ആണ്, നിരവധി സീരിയലിലും സിനിമയിലും താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, കൂടുതലായും വില്ലന്‍ വേഷങ്ങള്‍ ആയിരുന്നു താരം കൈകാര്യം ചെയ്യുന്നത്.
ഷിജുവിന് വ്യക്തി ജീവിതത്തിലും മനോഹരമായ ഒരു പ്രണയമുണ്ട്.സിനിമയിലും സീരിയലിലും ആയി സജീവമാണ് ഷിജു.ഒരു കാലത്ത് സിനിമയില്‍ നായകനായും നിറഞ്ഞ് നിന്ന താരമായിരുന്നു ഷിജു.തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ നടന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്.സിനിമയില്‍ നിന്നും മാറി സീരിയലില്‍ സജീവമാവുകയായിരുന്നു താരം.
എയര്‍ഹോസ്റ്റസും നര്‍ത്തകിയുമായ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.ദമ്ബതികള്‍ക്ക് ഒരു മകള്‍ ഉണ്ട്.സോഷ്യല്‍ മീഡിയകളില്‍ കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം പ്രത്യക്ഷപ്പെടാറുണ്ട്.സുഹൃത്തുക്കളായിരുന്ന ഷിജുവും പ്രീതയും പ്രണയത്തില്‍ ആവുകയായിരുന്നു.വിവാഹം കഴിഞ്ഞ് വര്‍ഷം ഏറെ ആയെങ്കിലും പ്രണയം ഇപ്പോഴും തങ്ങളുടെ മനസില്‍ ഉണ്ടെന്ന്പ റയുകയാണ്‌ഇരുവരും. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ഷിജുവിന്റെയും ഭാര്യയുടേയും തുറന്നുപറച്ചില്‍ വൈറലാവുകയാണ്.
പ്രീത ഷിജുവിനെ പരിചയപ്പെടുന്നത് തന്റെ അച്ഛന്‍ നഷ്ടപെട്ട സമയത്തായിരുന്നു, അദ്ദേഹവുമായി അടുത്തപ്പോള്‍ തന്റെ അച്ഛന്റെ അഭാവം അദ്ദേഹം നികത്തി എന്ന് പ്രീത പറയുന്നു. ഇരുവരും വ്യത്യസ്ത മതങ്ങളില്‍ നിന്നും എത്തിയവര്‍ ആയിരുന്നു, ഇരുവരുടെയും വീട്ടില്‍ അത് വലിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചു,പിന്നീട് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുക ആയിരുന്നു.
Related Items: Share Tweet Share Share Email

