Thursday, 29 Oct, 7.20 am B4 മലയാളം

ഫിലിം ന്യൂസ്
മിസ്സിസ് ആകാന്‍ ഇനി ഒരു ദിനം മാത്രം ബാക്കി, മെഹന്ദി ആഘോഷങ്ങളുടെ ചിത്രം പുറത്ത് വിട്ട് കാജല്‍!

Share

Tweet

Share

Share

Email

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ വിവാഹവാര്‍ത്ത പുറത്ത് വന്നത്, താരം തന്നെയാണ് താന്‍ വിവാഹിതയാകുന്ന കാര്യം എല്ലാവരെയും അറിയിച്ചത്, വ്യവസായിയായ ഗൗതം കിച്ചലുവാണ് കാജലിനെ വിവാഹം ചെയ്യുന്നത്. ഒക്ടോബര്‍ മുപ്പതിനാണ് താരം വിവാഹിതയാകുന്നത് . ഇപ്പോള്‍ കാജലിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ ഏറെ ശ്രദ്ധ നേടുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

നാളെയാണ് ആരാധകര്‍ കാത്തിരുന്ന തെന്നിന്ത്യന്‍ താര സുന്ദരിയുടെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ടുള്ള മെഹന്ദി ചിത്രങ്ങള്‍ ആണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്. ചിത്രത്തില്‍ അതീവ സുന്ദരിയായാണ് കാജലിനെ കാണാന്‍ കഴിയുന്നത്. മുംബൈയില്‍ വെച്ചാണ് വിവാഹം. കോവിഡ് മാനദണ്ദങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക.

Kajal Aggarwal Wedding Mehandi

ഈ മാസം തുടക്കത്തില്‍ ആയിരുന്നു കാജല്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. അതിനു ശേഷം കഴിഞ്ഞ ദിവസം പ്രതിശുത വരനൊപ്പമുള്ള ചിത്രങ്ങളും കാജല്‍ പുറത്ത് വിട്ടിരുന്നു. ഇതോടെ തങ്ങളുടെ താര സുന്ദരി സിനിമ ലോകത്തില്‍ നിന്നും അപ്രത്യക്ഷയാകുമോ എന്നായിരുന്നു പൂരിഭാഗം ആരാധകരുടെയും സംശയം. എന്നാല്‍ ആരും സംശയിക്കേണ്ട, വിവാഹ ശേഷവും താന്‍ അഭിനയം തുടരുമെന്നാണ് താരം വ്യക്തമാക്കിയത്. ഇതോടെ ആരാധകരും സതോഷത്തില്‍ ആണ്.

"2020 ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ച്‌, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച്‌ ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാല്‍ ജീവിതം ഒരുമിച്ച്‌ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇക്കാലമത്രയും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്ബോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി." എന്ന കുറിപ്പിലൂടെയാണ് തന്റെ വിവാഹ വാര്‍ത്ത കാജല്‍ പുറത്ത് വിട്ടത്.

Related Items: Share Tweet Share Share Email

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: B4Blaze Malayalam
Top