Dailyhunt
മൊഴി മാറ്റി പറയണമെന്ന് തന്നോട് പല തവണയായി പറയുന്നു

മൊഴി മാറ്റി പറയണമെന്ന് തന്നോട് പല തവണയായി പറയുന്നു

B4blaze Malayalam 5 years ago

നടിയെ ആക്രമിച്ച കേസില്‍ തന്നോട് മൊഴി മാറ്റി പറയുവാന്‍ ആവിശ്യപെട്ടതായി മുഖ്യ സാക്ഷി വിപിന്‍ ലാല്‍ പോലീസിനോട് പരാതിപ്പെട്ടു, വിപിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്, വിപിന്റെ സാക്ഷിമൊഴി രേഖപ്പെടുത്താന്‍ സമയമായതോടെയാണ് മൊഴിമാറ്റി പറയണം എന്നാവിശ്യപെട്ട് വിപിന് ഫോണ്‍ കോളുകള്‍ വരുന്നത്. തന്റെ വീട്ടിലും തന്റെ ബന്ധുക്കളുടെ വീട്ടിലും നിരന്തരമായി വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് വിപിന്‍ പോലീസിനോട് പറഞ്ഞു. ഫോണില്‍ മാത്രമല്ല കത്തില്‍കൂടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി വിപിന്‍ പറഞ്ഞു.

വിപിന്‍ലാലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ്, 192 എ, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വെച്ച്‌ കേസിലെ മുഖ്യപ്രതികളായ സുനില്‍കുമാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നിര്‍വഹിച്ചു കഴിഞ്ഞതിനാല്‍, അതിന് ലഭിക്കേണ്ട പണം ലഭിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കത്ത് നേരത്തെ പുറത്തുവന്നിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അഭിനേതാക്കളായ സിദ്ദിഖ്,ഭാമ എന്നിവര്‍ കൂറുമാറിയിരുന്നു. ഇവര്‍ക്കെതിരെ പിന്നീട് സിനിമ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്,റിമ കല്ലിങ്കല്‍,രേവതി,രമ്യാ നമ്ബീശന്‍,സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ രംഗത്ത് എത്തിയിരുന്നു, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തതിനു ഇവര്‍ക്കെതിരെ ദിലീപ് കോടതിയില്‍ നോട്ടീസും നല്‍കിയിരുന്നു, പിന്നെലെയാണ് ഇപ്പോള്‍ മൊഴിമാറ്റി പറയുവാന്‍ വിപിനോട് പറഞ്ഞിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam