Dailyhunt
നടി മൃദുല മുരളി വിവാഹിതയായി, ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും

നടി മൃദുല മുരളി വിവാഹിതയായി, ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും

B4blaze Malayalam 5 years ago

Share

Tweet

Share

Share

Email

Comments

നടി മൃദുല മുരളി വിവാഹിതയായി, ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. നിതിന്‍ വിജയനാണ് വരന്‍. വിവാഹച്ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം വളരെ ആഡംബരമായിട്ടായിരുന്നു നടത്തിയത്, മൃദുലക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്.

ആഡംബരമായി നടത്തിയ താരത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ . ഭാവന, സയനോര, ശില്‍പ ബാല, രമ്യാ നമ്ബീശന്‍, ഷ്ഫ്ന തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം താരത്തിന്റെ സംഗീത് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

ഡാര്‍ക്ക് പിങ്ക് നിറത്തിലെ ഓഫ്‌ഷോള്‍ഡര്‍ ലെഹങ്കയില്‍ അതിസുന്ദരിയായാണ് മൃദുല തലേദിവസത്തെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയത്. ഇരുകൈകളിലും മെഹന്തി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ഇതിനുപിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടും നൃത്തവുമായി സംഗീത് രാവ് ആഘോഷമാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നിതിന്‍. താരത്തിന് ആശംസകളുമായി അടുത്ത സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറുപ്പു പങ്കുവെച്ചിട്ടുണ്ട്. നടി രമ്യ നമ്ബീശന്‍, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകന്‍ വിജയ് യേശുദാസ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കഴിഞ്ഞ കുറച്ച്‌ വര്‍ഷത്തിനിടെ അവളുടെ മുഖത്തുകണ്ട ഏറ്റവും മനോഹരമായ ചിരിയാണിത് എന്നു പറഞ്ഞുകൊണ്ടാണ് നടി ശില്‍പ ബാല വിവാഹചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഭാവന, ഷഫ്ന നിസാം തുടങ്ങിയവരും താരത്തിന് ആശംസകളുമായി എത്തി.

Related Items: Share Tweet Share Share Email

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam