Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാനിയുടെ 'ദ പാരഡൈസ്'; ഇന്റര്‍വെല്‍ തീം പുറത്തിറങ്ങി

നാനിയുടെ 'ദ പാരഡൈസ്'; ഇന്റര്‍വെല്‍ തീം പുറത്തിറങ്ങി

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്'ന്റെ ഇന്റർവെല്‍ തീം പുറത്തിറങ്ങി.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇന്റർവെല്‍ തീം അനിരുദ്ധ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിച്ച ചിത്രം തിയറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.

ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം സുധാകർ ചെറുകുറിയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദസറ'യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്നതിന്റെ പ്രത്യേകതയും 'ദ പാരഡൈസ്'ക്കുണ്ട്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ 'ആയാ ഷേർ', 'യേഷാ നഗുല' എന്നീ ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ഒരുങ്ങുന്ന ചിത്രത്തില്‍ ജദാല്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരമായാണ് ജദാലിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള്‍, മാസ് ഡയലോഗുകള്‍, ബ്രഹ്മാണ്ഡ ദൃശ്യങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധ നേടിയ ടീസർ ചിത്രത്തിലെ ആക്ഷനും വയലൻസിനും നല്‍കുന്ന പ്രാധാന്യവും സൂചിപ്പിച്ചിരുന്നു. പുതിയ ഇന്റർവെല്‍ തീം കൂടി എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഉയർന്നിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam