Thursday, 29 Oct, 7.02 am B4 മലയാളം

ഫിലിം ന്യൂസ്
പലരും എന്റെ സൗഹൃദത്തെ മുതലെടുത്തു, മോശം അനുഭവങ്ങളെ കുറിച്ച്‌ മനസ്സ് തുറന്നു അര്‍ച്ചന!

Share

Tweet

Share

Share

Email

സിനിമ -സീരിയല്‍ മേഖലകളില്‍ ഒരുപോലെ തിളങ്ങുന്ന താരങ്ങളില്‍ ഒരാളാണ് അര്‍ച്ചന. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സൗഹൃദങ്ങളെ കുറിച്ച്‌ താരം പറഞ്ഞ വാക്കുകള ആണ് ശ്രദ്ധ നേടുന്നത്. ഒരുപാട് പേര്‍ എന്നോട് സൗഹൃദം നടിച്ചു അടുത്ത് കൂടിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ആത്മാര്‍ത്ഥമായ സൗഹൃദം ആയിരുന്നില്ല എന്നോട് ഉണ്ടായിരുന്നത്. എന്റെ സ്റ്റാര്‍ ഇമേജ് പരമാവധി മുതലെടുക്കുക്ക എന്നത് മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണെന്നും എങ്ങനെ ആണെന്നും ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും. അവരുടെ മുന്നില്‍ എനിക്ക് അഭിനയിക്കാന്‍ തോന്നില്ല.

Archana Suseelan

എന്നാല്‍ പലരില്‍ നിന്നും എനിക്ക് തിരികെ ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങള്‍ ആണ്. ഒരുപാട് അനുഭവങ്ങള്‍ അങ്ങനെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രണയം ആയാലും സൗഹൃദം ആയാലും വിശ്വാസം ആണല്ലോ പ്രധാനം. എന്നാല്‍ സൗഹൃദം നടിച്ചു അടുക്കുന്നവരില്‍ അത് പലപ്പോഴും കാണില്ല. ആ സത്യം മനസിലാക്കാന്‍ വൈകിയത് കൊണ്ട് ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. എനിക്ക് നല്ലതെന്നു തോന്നുന്നവരെ മാത്രമേ ഇപ്പൊ ഞാന്‍ എന്റെ സുഹൃത്ത് വലയത്തില്‍ ഉള്‍പ്പെടുത്താറുള്ളു. അത് കൊണ്ട് തന്നെ സൗഹൃദത്തിന്റെ കാര്യത്തി ഇപ്പോള്‍ ഞാന്‍ ഹാപ്പി ആണ്.

Archana Suseelan Photos

മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന സുശീലന്‍. സ്ഥിരം കണ്ണീര്‍ നായികമാരില്‍ നിന്നും വ്യത്യസ്തമായി വില്ലത്തി വേഷങ്ങള്‍ ആണ് താരം കൂടുതല്‍ ആയും ചെയ്യുന്നത്. എങ്കില്‍ പോലും താരത്തിന് ആരാധകര്‍ ഏറെയാണ്. എന്റെ മാനസപുത്രി എന്ന സീരിയലില്‍ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവിസ്മരണീയം ആക്കികൊണ്ടാണ് അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഇന്നും അര്‍ച്ചനയെ കാണുമ്ബോള്‍ പ്രേക്ഷകര്‍ക്ക് ഗ്ലോറി എന്ന കഥാപാത്രത്തെ ആണ് ഓര്മ വരുക. അത്രയേറെ ആ കഥാപാത്രം പ്രേക്ഷക മനസുകളെ സ്വാധീനിച്ചിരുന്നു.

Archana Suseelan Stills

നെഗറ്റീവ് റോള്‍ ആണെങ്കിലും പോസിറ്റീവ് റോള്‍ ആണെങ്കിലും നന്നായി അവതരിപ്പിച്ചാല്‍ ആരാധകരെ സ്വന്തമാക്കാന്‍ കഴിയുമെന്ന് അര്‍ച്ചന വളരെ നേരുത്തെ തന്നെ തെളിയിച്ചിരുന്നു. ഇപ്പോഴും താരം നെഗറ്റീവ് കഥാപാത്രങ്ങളെയാണ് കൂടുതലായും അവതരിപ്പിക്കുന്നത്. എങ്കിലും പ്രേക്ഷക മനസുകളില്‍ എന്നും പ്രിയങ്കരി തന്നെയാണ് അര്‍ച്ചന. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്ബരയില്‍ ആണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related Items: Share Tweet Share Share Email

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: B4Blaze Malayalam
Top