പ്രേക്ഷകർക്ക് മുമ്പെങ്ങുമില്ലാത്തവിധം വിനോദ മാർഗ്ഗങ്ങള്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍,മികച്ച കോണ്ടെന്റുകള്‍ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സീ 5 പുത്തൻ ലുക്കില്‍ പ്രേക്ഷകരിലേക്ക് എത്തുന്നു.
വിപുലീകരിച്ച മികച്ച കോണ്ടെന്റുകള്‍ ഉള്ള ശേഖരത്തിന്റെ കരുത്തില്‍, മൊബൈല്‍, കണക്റ്റഡ് ടിവി എന്നിവയിലുടനീളം എഐ (AI) അധിഷ്ഠിത വ്യക്തിഗത നിർദ്ദേശങ്ങള്‍, മികച്ച വിഷ്വല്‍ നാവിഗേഷൻ, തടസ്സമില്ലാത്ത മള്‍ട്ടി-സ്ക്രീൻ അനുഭവം എന്നിവയോടെ പ്ലാറ്റ്‌ഫോമില്‍ വൻ മാറ്റങ്ങളാണ് സീ 5 വരുത്തിയിരിക്കുന്നത്.
പ്രേക്ഷകരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രീമിയം എന്റർടൈൻമെന്റ്, ഫ്രീ 5, കിഡ്‌സ് (KidZ), ടിവി, സ്‌പോർട്‌സ് എന്നിങ്ങനെ അഞ്ച് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ സീ 5 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയുള്ള നാവിഗേഷനും, സബ്സ്ക്രിപ്ഷൻ, പ്ലേബാക്ക് സംശയങ്ങള്‍ നിമിഷങ്ങള്‍ക്കകം പരിഹരിക്കുന്ന എഐ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റും പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
ഫീഫ വേള്‍ഡ് കപ്പ് 2026™️, 2030 ഉള്‍പ്പെടെയുള്ള ആഗോള കായിക മാമാങ്കങ്ങളുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയതിന് പിന്നാലെ, ഹോളിവുഡ് ചിത്രങ്ങളുടെ വൻ ശേഖരമാണ് ഇംഗ്ലീഷ് ലൈനപ്പിലൂടെ സീ 5 ഒരുക്കിയിരിക്കുന്നത്.കൂടാതെ, യാതൊരു വരിസംഖ്യയുമില്ലാതെ സൗജന്യമായി വിനോദം ആസ്വദിക്കാനായി 'ഫ്രീ 5' (Free 5) സജ്ജമാക്കിയിരിക്കുന്നു. സൗജന്യമായി കാണാൻ സാധിക്കുന്ന സീരീസുകള്‍, സിനിമകള്‍, കൊറിയൻ-ചൈനീസ് ഡ്രാമകള്‍, ആനിമേഷൻ, വാർത്തകള്‍, ക്രിയേറ്റർ കണ്ടെന്റുകള്‍ എന്നിവ ഇതിലൂടെ ലഭ്യമാകും.
വിനോദങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും പ്രേക്ഷകർക്ക് കൂടുതല്‍ പ്രയോജനകരമാക്കാനുമാണ് സീ 5-ന്റെ അടുത്ത ഘട്ടം ലക്ഷ്യമിടുന്നത് എന്ന് തേജ്കരണ്‍ സിംഗ് ബജാജ് (ബിസിനസ് ഹെഡ് - സീ 5 ഇന്ത്യ & എഐ ആന്റ് ഇന്നൊവേഷൻ) പറഞ്ഞു.
വിനോദങ്ങള്‍ തടസ്സമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ടെക്നോളജി ഫിലോസഫി.ഭാഷാടിസ്ഥാനത്തിലുള്ള സിനിമാ-സീരീസുകള്‍ക്ക് പുറമെ, ആഗോള സിനിമകള്‍ ഉള്‍പ്പെടുത്തിയ ഇംഗ്ലീഷ് ലൈനപ്പും സൗജന്യമായി കാണാവുന്ന 'ഫ്രീ 5' സേവനവും പ്രേക്ഷകർക്ക് മികച്ച അനുഭവം നല്‍കുമെന്ന് പ്രമോദ് പ്രകാശ്, ചീഫ് ടെക്നോളജി ഓഫീസർ,കൂട്ടിച്ചേർത്തു.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി എന്നീ 7 ഭാഷകളില്‍ പ്രാദേശികമായ ഉള്ളടക്കങ്ങളും മികച്ച അനുഭവവും ഇനിമുതല്‍ സീ5 സമ്മാനിക്കും എന്ന് ഉറപ്പാണ്.

