Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്‍വീര്‍ സിങ്ങിന് ഇനി സിനിമ കിട്ടില്ല ; വിലക്കേര്‍പ്പെടുത്തി ബോളിവുഡ് സംഘടന

രണ്‍വീര്‍ സിങ്ങിന് ഇനി സിനിമ കിട്ടില്ല ; വിലക്കേര്‍പ്പെടുത്തി ബോളിവുഡ് സംഘടന

ബോളിവുഡ് താരം രണ്‍വീർ സിങ്ങിന് വിലക്കേർപ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ്.

ഡോണ്‍ 3 എന്ന ചിത്രത്തില്‍നിന്ന് അവസാനനിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞയാഴ്ച സംഘടന വിഷയത്തില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്. നിർമാണക്കമ്പനിയായ എക്‌സല്‍ എന്റർടെയ്ൻമെന്റ് ആണ് രണ്‍വീറിനെതിരേ സംഘടനയെ സമീപിച്ചത്.

ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രണ്‍വീർ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിർമാണക്കമ്പനി ആരോപിക്കുന്നു. തങ്ങളുമായി രണ്‍വീർ മൂന്ന് ചിത്രങ്ങള്‍ക്കുള്ള കരാറില്‍ ഏർപ്പെട്ടിരുന്നതായി നിർമാണക്കമ്പനി പരാതിയില്‍ പറയുന്നു. 45 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നിർമാണക്കമ്പനിയുടെ ആവശ്യം. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിർദേശം നല്‍കി. '

അതേസമയം രണ്‍വീർ സിങ് നായകൻ ആയെത്തിയ ധുരന്ധർ' ഒന്നും രണ്ടും ഭാഗങ്ങള്‍ വിജയിച്ചു നില്‍ക്കവെയാണ് രണ്‍വീറിന് വിലക്കുവരുന്നത്. തുടർവിജയങ്ങളുടെ പശ്ചാത്തലത്തില്‍ താരമൂല്യം ഉയർന്നുനില്‍ക്കവെയുള്ള വിലക്ക് രണ്‍വീറിന് കനത്ത തിരിച്ചടിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam