ഫിലിം ന്യൂസ്
താന്‍ പ്രസവാവധി എടുക്കാന്‍ പോകുന്നുവെന്ന് കൊഹ്‌ലി, പരിഹാസവുമായി സോഷ്യല്‍ മീഡിയ!

നിരവധി ഗോസിപ്പുകള്‍ക്ക് ഇരയായിട്ടുള്ള താര ദമ്ബതികള്‍ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ദമ്ബതികള്‍ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതല്‍ ഇരുവരും നേരിടുന്ന ചോദ്യം ആയിരുന്നു കുട്ടികള്‍ വേണ്ടേ എന്ന്, കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, ഇപ്പോള്‍ അതിനു പിന്നാലെ ആണ് താന്‍ ഗര്‍ഭിണി ആണെന്ന വാര്‍ത്ത അനുഷ്ക അറിയിച്ചത്. ശേഷം താരത്തിന്റെ ഗര്‍ഭ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയില്‍ ആണ് ആരാധകരും.
അനുഷ്ക പങ്കുവെക്കുന്ന ഗര്‍ഭകാല ചിത്രങ്ങള്‍ക്കെല്ലാം വളരെ മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ വിരാട്ട് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വരുന്ന ജനുവരിയില്‍ ആണ് തനിക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നതെന്നും താന്‍ ഒരുപാട് നാളുകളായി കാത്തിരുന്ന ദിനങ്ങള്‍ ആണ് വരാന്‍ പോകുന്നതെന്നുമാണ് കോഹ്ലി പറഞ്ഞത്. അച്ഛനാകുക എന്നത് ഏതൊരു വ്യക്തിയുടെയും പൂര്‍ണ്ണത ആണെന്നും തനിക്ക് അതിനെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ ആസ്വദിക്കണം എന്നും അത് കൊണ്ട് താന്‍ പ്രസവാവധി എടുക്കാന്‍ പോകുകയാണെന്നുമാണ് കോഹ്ലി നടത്തിയ പ്രസ്താവന.
Anushka and Virat
എന്നാല്‍ താരത്തിന്റെ ഈ പ്രസ്താവന കേട്ട് നിരവധി പേരാണ് പരിഹാസവുമായി എത്തിയത്. പ്രസവാവധി എടുക്കാന്‍ താങ്കള്‍ ആണോ പ്രസവിക്കുന്നത് എന്ന തരത്തിലെ ചോദ്യങ്ങള്‍ ആണ് പലരും ചോദിച്ചത്. എന്നാല്‍ ആ ചോദ്യങ്ങളോടൊന്നും കോഹ്‌ലിയും അനുഷ്‌കയും പ്രതികരിച്ചില്ല. എന്നാല്‍ കുറച്ച് പേര് പരിഹസിച്ചു എന്നതൊഴിച്ച നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയത്. വളരെ നല്ല തീരുമാനം ആണ് നിങ്ങള്‍ എടുത്തിരിക്കുന്നത്, അതികം ആരും ചെയ്യാത്ത കാര്യം ആണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്ന തരത്തിലെ കമെന്റുകള്‍ ആണ് താരത്തിന്റെ പ്രസ്ഥാവനയ്ക്ക് കൂടുതലും ലഭിച്ചത്.
Related Items: anushka sharma, Virat Kohli