നവാഗതനായ സഫർ സനല്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡാർക്ക് സസ്പെൻസ് ത്രില്ലറാണ് 'ആശ'.
കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും അന്താരാഷ്ട്ര ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ഉള്ളതിനാല്‍ ജെൻ-സി പ്രേക്ഷകരുടെയും യുവജനങ്ങളുടെയും വലിയ പ്രിയ ചിത്രമായി ഇത് മാറിക്കഴിഞ്ഞു. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ മുള്‍മുനയില്‍ നിർത്തുന്ന പ്രകടനങ്ങള്‍ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമ്പോള്‍, ഭാവാഭിനയത്തിന്റെ സർവ്വകലാശാലയെന്ന് തോന്നിപ്പിക്കുന്ന വിധം അസാധാരണമായ ആഴത്തിലാണ് ഉർവശി ആശയെ സ്ക്രീനില്‍ എത്തിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ റോ ആൻഡ് റിയലിസ്റ്റിക് ഛായാഗ്രഹണവും സിനിമയുടെ മൂഡിനെ വേള്‍ഡ് ക്ലാസ് നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുള്‍ ഷോകളുമായി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഏറ്റെടുത്ത 'ആശ' ബോക്സോഫീസില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

