കഴിഞ്ഞ ദിവസം അന്തരിച്ച എസ്പിബിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തക്കെതിരെ അദ്ദേഹത്തിന്റെ മകന്‍ രംഗത്ത്, എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..' എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകന്‍ ചരണിന്റെ അപേക്ഷയാണ്. എസ്പിബി മരിച്ച ശേഷം അദ്ദേഹത്തിന്റെ ശരീരം ആശുപത്രി അധികൃതര്‍ വിട്ട് നല്‍കിയില്ല എന്നും പണം അടക്കാത്തത് കൊണ്ടാണ് ശരീരം വിട്ട് നല്‍കാത്തത് എന്നും ഒടുവില്‍ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം കഴിഞ്ഞ ദിവസം ശക്തമായി നടന്നിരുന്നു. ഇതിനെതിരെയാണ് ചരണ്‍ രംഗത്തുവന്നത്
ആശുപത്രിയിലെ ബില്ല് മുഴുവന്‍ അടയ്ക്കാന്‍ സാധിയ്ക്കാത്തതിനാല്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി.
ആശുപത്രിയില്‍ വളരെ മികച്ച ചികിത്സയാണു അച്ഛന് ലഭിച്ചത്, എല്ലാവരും അദ്ദേഹത്തെ വളരെ നന്നായി നോക്കി. അത്ര മികച്ച ചികിത്സയാണ് അവര്‍ എന്റെ പിതാവിന് നല്‍കിയത്. ചെന്നൈയിലെ തന്നെ മികച്ച ആശുപത്രിയാണ് അത്. ഞങ്ങള്‍ അവരോട് കടപ്പെട്ടിരിയ്ക്കുന്നു. ഇത്തരത്തില്‍ പ്രചരണം നടത്തുന്നവരോട് ദൈവം നിങ്ങളെ രക്ഷിയ്ക്കട്ടെ എന്നുമാത്രമേ പറയാനുള്ളു. വ്യാജ പ്രചരണങ്ങള്‍ ദയവായി അവസാനിപ്പിയ്ക്കു'. ചരണ്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.

