Dailyhunt
കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുവാന്‍ അമ്മ അനുവദിക്കുമായിരുന്നില്ല!

കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുവാന്‍ അമ്മ അനുവദിക്കുമായിരുന്നില്ല!

B4blaze Malayalam 4 years ago

ആന്‍സി വിഷ്ണു തന്റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ, സ്ത്രീ എങ്ങനെയാണ് പുരുഷന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവള്‍ ആകുന്നത്, അവള്‍ അവള്‍ക്കുവേണ്ടി ജന്മം കൊണ്ടവള്‍ അല്ലെ, ഞാന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുവാന്‍ അമ്മ അനുവദിക്കുമായിരുന്നില്ല, മലര്‍ന്ന് കിടന്നുറങ്ങുന്നത് ചീത്ത സ്ത്രീകളാണെന്ന് പൊതുവെ ഒരു പറച്ചില്‍ ഉണ്ടത്രേ, ചീത്ത സ്ത്രീകള്‍ നല്ല സ്ത്രീകള്‍ എന്നൊക്കെയുണ്ടോ? മാത്രവുമല്ല പെണ്‍കുട്ടികള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങിയാല്‍, കാലിന്മേല്‍ കാല് കയറ്റിവെച്ച്‌ ഇരുന്നാല്‍ എല്ലാം ഭാവിയില്‍ ഭര്‍ത്താവിന് ലൈംഗിക സുഖം നല്‍കാന്‍ കഴിയില്ലെത്രെ, അപ്പോള്‍ വേറെ ഒരു കാര്യം ഈ കിടപ്പറ ആണിന്റേത് മാത്രമാണോ, ആണെല്ലോ അങ്ങനെയാണെല്ലോ അതിന്റെയൊരു ഇരിപ്പ് വശം, തനിക്ക് വേണ്ടത്ര ലൈംഗിക അനുഭൂതി വന്നില്ലെങ്കില്‍, സംതൃപ്‌തി കിട്ടിയില്ലെങ്കിലൊക്കെ അത് ഭാര്യയുടെ, പെണ്ണിന്റെ പോരായ്മ ആണെല്ലോ, ആണ് മാത്രം സമ്മതം മൂളുന്നിടത്ത് sex തുടങ്ങുന്നു , ആണിന് മതി വരുന്നിടത്ത് sex തീരുന്നുവെല്ലോ, ആറുവയസുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച്‌ കെട്ടി തൂക്കി കൊന്ന നാട്ടില്‍ ഇനിയും സ്ത്രീ sex ന് മാത്രമുള്ളതാണെന്ന് പറഞ് ഇരുത്തം വരുത്തരുത്.

വാളയാര്‍ കേസിലെ പെണ്‍കുഞ്ഞുകള്‍ക്ക് ഉഭയസമ്മതം ഉണ്ടായിരുന്നത്രെ, ലേശം ഉളുപ്പ്. ഇനി ആ ആറുവയസുകാരിയുടെ അമ്മ എന്തൊക്കെ കേള്‍ക്കണമെന്നോ, ഉഭയ സമ്മതം, ആ കുഞ് sex ആസ്വാധിച്ചെന്ന്. അങ്ങനെ അങ്ങനെ എന്തൊക്കെ. ശക്തമായ ഒരു നിയമം വരുംവരെ പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള എല്ലാ അമ്മാമാരും കേള്‍ക്കേണ്ടി വരുമിത്. ഉഭയ സമ്മതം. സ്വന്തം അച്ഛനോ, ആങ്ങളയോ അപ്പൂപ്പനോ ആയ്കോട്ടെ,മകളെ അവരുടെ കയ്യില്‍ ഒറ്റക്ക് ഏല്‍പ്പിക്കാതിരിക്കുക എന്ന് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക,തിരിച്ചറിവ് വരുന്ന പ്രായത്തില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവയവങ്ങളെ കുറിച്ച്‌ പറഞ് മനസിലാക്കി കൊടുക്കുക, ഇത് നിന്റെ മാറിടം, ഇത് നിന്റെ ജനനനേദ്രിയം, ഈ അവയവങ്ങളിലൊക്കെ നിനക്ക് മാത്രമാണ് അവകാശമെന്ന് പറയുക, മറ്റ് ആരെയും സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് പറഞ് മനസിലാക്കണം, ആണ്‍കുഞ്ഞുങ്ങളോട് പറയുക പെണ്ണിന്റെ അനുവാദമില്ലാതെ അവളെ തൊടരുതെന്ന്, എല്ലാത്തിലും അപ്പുറം കേട്ടാല്‍ പേടിക്കുന്ന നിയമം കൊണ്ട് വരുക.

Related Items:

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: B4Blaze Malayalam