
കൊച്ചി: ഭീമന്‍ പെരുമ്ബാമ്ബിനെ പിടികൂടി ചാക്കിലാക്കി വീട്ടമ്മ. കൊച്ചിയിലാണ് സംഭവം. വിദ്യ രാജു എന്ന വീട്ടമ്മയാണ് 20 കിലോ ഭാരമുള്ള പെരുമ്ബാമ്ബിനെ ധൈര്യപൂര്‍വം പിടികൂടി ചാക്കിലാക്കിയത്.
പെരുമ്ബാമ്ബിനെ കൈ കൊണ്ട് പിടിച്ച് ചാക്കിലാക്കുന്ന വിദ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേവി ഉദ്യോഗസ്ഥനായ രാജുവിന്റെ ഭാര്യയാണ് വിദ്യ. വീട്ടമ്മയുടെ ധൈര്യത്തെ വാഴ്ത്തുകയാണ് എല്ലാവരും. ഹരിന്ദര്‍ എസ് ശിഖ എന്ന നേവി ഉദ്യോഗസ്ഥനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രദേശവാസികളും നേവി ഉദ്യോഗസ്ഥനുമുള്‍പ്പെടെ നാല് പേര്‍ക്കൊപ്പമാണ് വീട്ടമ്മ പെരുമ്ബാമ്ബിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവര്‍ പാമ്ബിന്റെ വാലില്‍ പിടിച്ചപ്പോള്‍ വിദ്യ പാമ്ബിന്റെ തലയില്‍ പിടിക്കുകയായിരുന്നു.
തുടര്‍ന്ന് കൂടെയുണ്ടായിരുന്ന സ്ത്രീ നല്‍കിയ ചാക്കില്‍ പാമ്ബിന്റെ വാല്‍ ആദ്യം താഴ്ത്തി. പിന്നീട് പതുക്കെ പാമ്ബിന്റെ തല ചാക്കിനുള്ളില്‍ കയറ്റുകയും ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു.
ജാര്‍ഖണ്ഡ് സ്വദേശിയായ വിദ്യ വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുകയാണ്. ഇരുപത് വര്‍ഷത്തോളമായി വിദ്യ പാമ്ബിനെ പിടിക്കാന്‍ തുടങ്ങിയിട്ട്. ആയിരത്തിലധികം പാമ്ബുകളെ വിദ്യ പിടികൂടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ വിദ്യയ്ക്ക് മൃഗങ്ങളോട് വലിയ ഇഷ്ടമായിരുന്നു. മൃഗങ്ങളോടുള്ള സ്നേഹമാണ് ഇവരെ പാമ്ബു പിടുത്തക്കാരിയാക്കിയത്.