Saturday, 11 Jul, 3.44 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
ടിക് ടോക്ക് ഫോണില്‍ നിന്നും നീക്കം ചെയ്യേണ്ട: സന്ദേശം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ജീവനക്കാരോട് ആമസോണ്‍

വാഷിങ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോക്ക് ജീവനക്കാരോട് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അയച്ച ഇമെയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന വിശദീകരണവുമായി ആമസോണ്‍. ടിക് ടോക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച സന്ദേശം അബദ്ധവശാല്‍ സംഭവിച്ചതാണെന്നും നില്‍വില്‍ ടിക് ടോക്ക് സംബന്ധിച്ച്‌ ആമസോണിന്റെ പോളിസിയില്‍ മാറ്റങ്ങളൊന്നും ഇല്ലെന്നും കമ്ബനി വ്യക്തമാക്കി.

ടിക് ടോക്ക് എത്രയും പെട്ടെന്ന് ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അമേരിക്കയിലെ ജീവനക്കാരോട് ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്‌നങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം. ആമസോണിന്റെ മെയിലുകള്‍ വരുന്ന ഫോണില്‍ നിന്നും ആപ്പ് നീക്കം ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. അതേ സമയം ജീവനക്കാര്‍ക്ക് ലാപ്‌ടോപ്പില്‍ നിന്നും ടിക് ടോക്ക് ഉപയോഗിക്കാം എന്നും ഇവര്‍ക്കയച്ച മെയിലില്‍ പറഞ്ഞിരുന്നു. യൂറോപ്പിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു മെയില്‍ കമ്ബനിയില്‍ നിന്നും അയച്ചിരുന്നില്ല. അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നലെയായിരുന്നു ആമസോണിന്റെ നീക്കം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top