തിരുവനന്തരപുരം: ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
സുധാകരന്റെ മനസ്സിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്; 'ഞാന്‍ തന്നെ' എന്നായിരുന്നു മറുപടി. രണ്ടാമതൊരു പേര് എന്റെ മനസ്സിലില്ലെന്നും, ഞാനെന്താ എന്താപറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍ പറയാമെന്നും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം പറയുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, കെസി വേണുഗോപാലിനുവേണ്ടി കെ സുധാകരന്‍ നേരത്തെ ഫേസ്ബുക്കില്‍ കൂടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ കെ മുരളീധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പഴയ നിലപാടില്‍ മാറ്റമുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്.
പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ താന്‍ 'പൂഴിയല്ല' എന്ന കടുത്ത പ്രയോഗമാണ് അദ്ദേഹം നടത്തിയത്.

