Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും', ഡികെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

'ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും', ഡികെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Big News Live 5 days ago

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി പുതുതായി ചുമതലയേറ്റ ഡികെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോദി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

'കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും'- പ്രധാനമന്ത്രി കുറിച്ചു.

സംസ്ഥാനത്തിന്റെ 24-ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാര്‍. ബെംഗളൂരുവിലെ ലോക്ഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയുടെ ചെറു പകര്‍പ്പ് കൈയില്‍ പിടിച്ചാണ് ശിവകുമാര്‍ സത്യവാചകം ചൊല്ലിയത്. 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Bignewslive