Saturday, 21 Sep, 1.49 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം നഷ്ടപ്പെട്ടതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ഗൂഢാലോചന; ആരോപണവുമായി കോടിയേരി

പാലാ: കേരളാ കോണ്‍ഗ്രസിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നഷ്ടമായത് ഉമ്മന്‍ ചാണ്ടിയുടെ ഗൂഢാലോചന കാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ സംസാരിക്കവേയായിരുന്നു കോടിയേരിയുടെ ആരോപണം.

ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമായാണ് കേരളാ കോണ്‍ഗ്രസിന് പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നഷ്ടമായത്. ഇടത് മുന്നണിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ ഉമ്മന്‍ചാണ്ടി ഇക്കാര്യം ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

ബാര്‍കോഴ ആരോപണത്തിലെ കണ്ടെത്തല്‍ പുറത്ത് വിടാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാകണം. കെഎം മാണിയെ പിന്നില്‍ നിന്ന് കുത്തിയ നേതാക്കള്‍ ആരെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു.

കെഎംമാണി യുഡിഎഫ് വിട്ടത് എന്തിനെന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണമെന്നും, മാണി യുഡിഎഫിലേക്ക് തിരിച്ചെത്തിയതിനുള്ള പ്രത്യുപകരമായിരുന്നു ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭ സീറ്റെന്നും കോടിയേരി ആരോപിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top