Monday, 23 Mar, 6.10 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
കൊവിഡിനെ നേരിടാന്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും; അവധിക്കാല റിസോര്‍ട്ടുകള്‍ കൊവിഡ് കെയര്‍ സെന്ററുകളാക്കും; ജനഹൃദയം കീഴടക്കി ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സര്‍ക്കാരിനം സഹായിക്കാന്‍ മുന്നിട്ടിറങ്ങി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് തന്റെ നിര്‍മ്മാണ യൂണിറ്റുകളെ സജ്ജമാക്കി തുടങ്ങിയതായി ആനന്ദ് മഹീന്ദ്ര ട്വീറ്ററില്‍ കുറിച്ചു. കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി മഹീന്ദ്രയുടെ അവധിക്കാല റിസോര്‍ട്ടുകള്‍ വിട്ടു നല്‍കുമെന്നും അദ്ദേഹം തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.

'ഇന്ത്യ രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യം നിലവിലെ മെഡിക്കല്‍ സംവിധാനങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയേക്കാം. അതിനാല്‍ താല്‍ക്കാലിക ആശുപത്രികള്‍ ആവശ്യമായി വരും.

വെന്റിലേറ്ററുകളുടെ അഭാവവും ഉണ്ടാകും. ഈ സാഹചര്യത്തില്‍ ഞങ്ങളുടെ നിര്‍മ്മാണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കും. മഹീന്ദ്ര ഹോളിഡേയ്‌സ് റിസോര്‍ട്ടുകള്‍ താല്‍ക്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയാറാണ്'- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഇതിനു പുറമേ താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മഹീന്ദ്ര കമ്ബനികളുടെ പ്രോജക്‌ട് സംഘം തയാറാണെന്നും ആനന്ദ് അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top