Saturday, 28 Mar, 5.20 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
ലോക്ക് ഡൗണ്‍ ലംഘിച്ച്‌ നിരത്തില്‍ കൂട്ടമായി നിന്ന് കുശലം പറച്ചില്‍; പിടികൂടി ഏത്തമിടീച്ച്‌ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര

കണ്ണൂര്‍: സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കൂട്ടം കൂടിയവര്‍ക്ക് പോലീസിന്റെ പരസ്യശിക്ഷ. വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ പിടികൂടി ഏത്തമിടീപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാനാകെ നിന്നവരെയാണ് ഏത്തമിടീപ്പിച്ചത്.

ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് രണ്ടുകേസുകളാണ് കണ്ണൂരില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീന്‍ വാങ്ങാന്‍ പത്തുകിലോമീറ്റര്‍ അകലേക്ക് പോകാന്‍ ശ്രമിച്ചതിനാണ്.

മൂന്നുനാലുദിവസം വളരെ മാന്യമായി വീടിനു പുറത്തുവരരുതെന്ന് എല്ലാവരോടും പറഞ്ഞു. എന്നാല്‍ ആര്‍ക്കും സീരിയസ്‌നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവര്‍. അവരെ അടിച്ചോടിക്കാന്‍ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവര്‍ വീട്ടിലിരിക്കുകയും വേണം. നാട്ടുകാര്‍ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം യതാഷ് ചന്ദ്ര പറയുന്നു. എല്ലാദിവസവും നൂറോളം കേസുകള്‍ എടുക്കുന്നുണ്ടെന്നും എന്നാല്‍ കേസ് എടുത്തിട്ടും ആളുകള്‍ക്ക് വീടിനകത്ത് ഇരിക്കണം എന്നില്ലെന്നും യതീഷ് ചന്ദ്ര പ്രതികരിച്ചു.

കൊറോണയുടെ ഗൗരവം ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ആളുകള്‍ വീട്ടില്‍ ഇരിക്കുന്നതേയില്ല. ആളുകള്‍ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top