Saturday, 21 Sep, 1.44 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; പകരം വാഹനം എത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം

റിയാദ്: മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. റിയാദില്‍ നിന്ന് അല്‍ഖോബാര്‍ ഖത്തീസിലെ ആശുപത്രിയിലേക്കു മലയാളി നഴ്‌സുമാരുമായി പോകുകയായിരുന്നു മിനി ബസ് ട്രക്കിനു പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകള്‍ ഇല്ല. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പകരം വാഹനം എത്താതിരുന്നതിനാല്‍ മണിക്കൂറുകളോളം ഇവര്‍ വഴിയില്‍ കുടുങ്ങി. വൈകിട്ട് സമീപത്തെ പള്ളിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു സൗകര്യമൊരുക്കി. ആറരയോടെ കാറുകളിലാണ് നഴ്‌സുമാരെ ഖത്തീസിലേക്കു കൊണ്ടുപോയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top