ന്യൂഡല്‍ഹി: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ നിയമനടപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഗൗരവ് കുമാറിന് എതിരെ കെ സി വേണുഗോപാല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകർക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.

