Tuesday, 21 May, 7.10 am Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
നിലമ്ബൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ കുട്ടികള്‍ക്ക് ടിസി നല്‍കാന്‍ ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: സ്‌കൂള്‍ മാറാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ടിസി നല്‍കണമെന്ന് ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോട് വിദ്യാഭ്യാസ വകുപ്പ്. നിലമ്ബൂരിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ നിന്ന് മറ്റ് സ്‌കൂളുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

നേരത്തെ എസ്‌എസ്‌എല്‍സി പാസയ 6 കുട്ടികള്‍ ടിസിക്ക് അപേക്ഷിച്ചപ്പോള്‍ ഒരു ലക്ഷം രൂപ വീതം നല്‍കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. സംഭവം വലിയ വിവാദമാവുകയും ഇതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് ടിസി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top