Saturday, 10 Jun, 5.30 am Big News Live

കേരളം
പ്രമുഖ സൂഫിവര്യന്‍ വടകര സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ അന്തരിച്ചു

പൊന്നാനി :കേരളത്തിലെ പ്രമുഖ സൂഫി വര്യനും ഖാദരിയ്യ ത്വരീഖത്തിലെ ശൈഖുമായ വടകര സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ അന്തരിച്ചു. വടകരക്കടുത്ത് കരിമ്പനപ്പാലത്തായിരുന്നു താമസം. 69 വയസ്സായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്മാരുള്ള വടകര തങ്ങള്‍ ചികിത്സാരംഗത്തും പേരുകേട്ട ആളായിരുന്നു. പൊന്നാനിയിലെ പ്രശസ്തമായ വെട്ടം പോക്കരകം തറവാട്ടില്‍ നിന്നാണ് വിവാഹം കഴിച്ചത്. പൊന്നാനിയിലെ വീട്ടില്‍ വരുമ്പോഴും നിരവധി രോഗികളും സ്‌നേഹ ജനങ്ങളും അദ്ധേഹത്തെ കാണാന്‍ എത്തുമായിരുന്നു.വീടിന് സമീപത്തുള്ള മഖാമു വസീലയിലാണ്
തങ്ങള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയിട്ടുള്ളത്. ഞയാഴ്ച പതിനൊന്ന് മണിക്കാണ് മരണാനന്തര ചടങ്ങുകള്‍.

ഇരുവിഭാഗം സമസ്തകളുടെയും നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ തങ്ങളെ അവസാനമായൊന്നു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമായി എത്തി.മത സാമൂഹ്യ ആത്മീയ രംഗത്ത് ഏറെ സുപരിചിതനാണ് അന്തരിച്ച വടകര തങ്ങള്‍.ഭാര്യ സയ്യിദത്ത് അസ്മാ മുത്തു ബീവി ,മക്കള്‍: സയ്യിദ് ഫസല്‍ മുത്തുക്കോയ തങ്ങള്‍ ,സയ്യിദ് ഹാമിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ ,സയ്യിദത്ത് ബുശ്രാ ബീവി ,സയ്യിദത്ത് ആരിഫാ ബീവി.
( ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top