Saturday, 21 Sep, 1.49 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
റിലീസിന് മുമ്ബേ റെക്കോര്‍ഡ് നേട്ടവുമായി ചിരഞ്ജീവിയുടെ 'സെയ് റാ നരസിംഹ റെഡ്ഡി'; സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'സെയ് റാ നരസിംഹ റെഡ്ഡി'. തീയ്യേറ്ററുകളില്‍ എത്തും മുമ്ബും തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റു പോയിരിക്കുന്നത്. ജെമിനി ടിവി സൗത്ത് ഇന്ത്യന്‍ റൈറ്റുകള്‍ സ്വന്തമാക്കിയത് 25 കോടിക്കാണെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സ്ട്രീമിംഗ് സ്വന്തമാക്കിയത് അമ്ബത് കോടിക്കാണ്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top