Friday, 27 Nov, 11.09 pm Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച്‌ യുവതി; വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്, ക്രൂരത

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 20നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ- ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് നവംബര്‍ 20ന് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ യുവതിയുടെ ആത്മഹത്യാ ശ്രമം തടയാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്ത് ഭാര്യയുടെ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പൊള്ളലേറ്റ യുവതി നവംബര്‍ 22 ന് മരിക്കുകയായിരുന്നു. യുവതി മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, ഭര്‍ത്താവിന്റെ അമ്മാവനും അമ്മായിയും എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top