Tuesday, 21 May, 9.00 am Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
തെരഞ്ഞടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ ശുഭ വാര്‍ത്ത കേള്‍ക്കുന്നതിനായി ശക്തമായി പ്രാര്‍ത്ഥിക്കണം; വിശ്വാസികളോട് ആഹ്വാനം ചെയ്ത് മുസ്ലീം പള്ളി

മീററ്റ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റ് ആയിരിക്കാന്‍പ്രാര്‍ത്ഥന നടത്തി മീററ്റിലെ മുസ്ലീം പള്ളി. ദാറൂല്‍ ഉലൂം ദിയോബന്ധാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റ് ആയിരിക്കാന്‍ പ്രാര്‍ത്ഥ നടത്തിയത്. ഫലം പുറത്ത് വരുമ്ബോള്‍ നല്ല വാര്‍ത്ത കേള്‍ക്കാനായി പ്രത്യേക നമസ്‌കാരവും പള്ളി നടത്തി. കൂടാതെ നല്ല വാര്‍ത്തക്കായി വിശ്വാസികളോട് പ്രാര്‍ത്ഥിക്കാനും ആഹ്വാനം ചെയ്തു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം നിലനില്‍ക്കേണ്ടതുണ്ട്. സമാധാനത്തിലും സന്തോഷത്തിലും എല്ലാവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ സാധിക്കണം. അങ്ങനെയുള്ള സര്‍ക്കാര്‍
വേണം അധികാരത്തിലെത്താന്‍ എന്നും മുസ്ലീം പുരോഹിതര്‍ പറഞ്ഞു.

മുസ്ലിം പള്ളികളുടെയും മുസ്ലിങ്ങളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നന്നായി പ്രാര്‍ത്ഥിക്കണം. മത സ്പര്‍ധ വളര്‍ത്തുന്ന ചില രാഷ്ട്രീയക്കാരുടെ കയ്യിലാണ് ഇപ്പോള്‍ ഭരണം. അത് അവസാനിക്കുന്നതിന് ശക്തമായ പ്രാര്‍ത്ഥന വേണമെന്നും പള്ളിയിലെ മുഫ്തി മെഹ്മൂദ് ഹസന്‍ വിശ്വാസികളോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Bignewslive
Top