Monday, 16 Apr, 9.04 am Big News Live

ലേറ്റസ്റ്റ് ന്യൂസ്‌
വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; പ്രതിഷേധിച്ച്‌ നാളെ വ്യാപാരി ഹര്‍ത്താല്‍

താനൂര്‍: വാട്‌സ്‌ആപ്പ് ഹര്‍ത്താലില്‍ പ്രതിഷേധിച്ച്‌ മലപ്പുറം താനൂരില്‍ ചൊവ്വാഴ്ച വ്യാപാരി ഹര്‍ത്താല്‍. കാശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിനിടെ പരക്കെ അക്രമങ്ങളുണ്ടായ മലപ്പുറത്ത് ജില്ലയില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ.

Dailyhunt
Top